സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയ താരം മെസ്സിയാണ്. ഒരുതവണയെങ്കിലും ബാലൺഡി’ഓർ അവാർഡ് നേടുക എന്നുള്ളത് പലർക്കും സ്വപ്നമായി അവശേഷിക്കുന്ന ഒരു സമയത്താണ് ലയണൽ മെസ്സി എട്ടെണ്ണം നേടി എന്നുള്ളത് തികച്ചും അത്ഭുതകരമായി തോന്നുന്നത്.
2007ൽ ബാലൺഡി’ഓർ അവാർഡ് നേടിയത് ബ്രസീലിയൻ സൂപ്പർതാരമായിരുന്ന കക്കയാണ്. അതിനുശേഷം ഒരു ബാലൺഡി’ഓർ പുരസ്കാരവും ബ്രസീലിലേക്ക് എത്തിയിട്ടില്ല. ഇക്കാര്യത്തിൽ നെയ്മർ ജൂനിയർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ബ്രസീലിന്റെ പ്രസിഡണ്ടായ ലുല ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ മാതൃകയാക്കി എന്നാണ് ബ്രസീൽ താരങ്ങളോട് ഇദ്ദേഹം കൽപ്പിച്ചിട്ടുള്ളത്.ലുലയുടെ വാക്കുകൾ ഇങ്ങനെയാണ്.
O Messi deveria servir de exemplo aos jogadores brasileiros. O cara com 36 anos, campeão do mundo, com Bola de Ouro e tudo. O Messi precisa ser inspiração de dedicação para essa molecada. Quem quiser ganhar Bola de Ouro tem que se dedicar, tem que ser profissional. Não combina…
— Lula (@LulaOficial) October 31, 2023
” ബ്രസീലിയൻ താരങ്ങൾ ലയണൽ മെസ്സിയെ പിൻപറ്റണം. 36 വയസ്സിൽ വേൾഡ് കപ്പും ബാലൺഡി’ഓറും നേടി.സാധ്യമായതെല്ലാം സ്വന്തമാക്കി. ഈ കുട്ടികൾക്ക് ലയണൽ മെസ്സി ഡെഡിക്കേഷന്റെ കാര്യത്തിൽ ഇൻസ്പിറേഷനാണ്. ആരെങ്കിലും ബാലൺഡി’ഓർ പുരസ്കാരം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ സ്വയം ഡെഡിക്കേറ്റ് ചെയ്യണം.പ്രൊഫഷണൽ ആവേണ്ടതുണ്ട്. അല്ലാതെ പാർട്ടികൾക്കും നൈറ്റ് ഔട്ടുകൾക്കും പോയാൽ ബാലൺഡി’ഓർ കിട്ടില്ല ” ഇതാണ് ലുല പറഞ്ഞിട്ടുള്ളത്.
ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ തന്നെയാണ് ലുല ഇതിൽ ലക്ഷ്യം വെച്ചിട്ടുള്ളത്. സർജറിക്ക് പോകുന്നതിനു മുന്നേ നെയ്മർ ജൂനിയർ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു.ഇത് വലിയ വിവാദമായിട്ടുണ്ട്. നെയ്മറുടെ ലൈഫ് സ്റ്റൈൽ എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.
The post പാർട്ടികൾക്കും നൈറ്റ് ഔട്ടിനും പോയാൽ ബാലൺഡി’ഓർ കിട്ടില്ല: മെസ്സിയെ ചൂണ്ടി കാണിച്ചുകൊണ്ട് ബ്രസീൽ പ്രസിഡണ്ട് പറയുന്നു. appeared first on Raf Talks.
https://ift.tt/rYIUeZK class="ad-hm-slot"> from Raf Talks https://ift.tt/dMkJBw3
via IFTTT
0 comentários:
Post a Comment