ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയെ റയൽ മാഡ്രിഡ് സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്.റോഡ്രിഗോ,ബെല്ലിങ്ങ്ഹാം,പാസ്,ഹൊസേലു എന്നിവരാണ് റയലിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 65 മിനിട്ടിലാണ് പാസ് പകരക്കാരനായി കൊണ്ട് കളത്തിലേക്ക് വന്നത്.84ആം മിനുട്ടിൽ പാസ് ഗോൾ കണ്ടെത്തുകയായിരുന്നു.
തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളാണ് താരം നേടിയിട്ടുള്ളത്. അർജന്റീനക്കാരനായ പാസ് റയലിന് വളരെയധികം പ്രതീക്ഷകൾ നൽകുന്ന ഒരു താരമാണ്.കേവലം 19 വയസ്സ് മാത്രമുള്ള ഈ താരം ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ ആണ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.ഇതോടെ ഒരു റെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അർജന്റൈൻ താരം എന്ന റെക്കോർഡ് ആണ് പാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇന്നലെ ഗോൾ നേടുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 19 വർഷവും രണ്ടുമാസവുമാണ്.
— All About Argentina
Nico Paz has became the second YOUNGEST Argentine to score a goal in the Champions League.
1. Lionel Messi: 18 years, 4 months old
2. Nico Paz: 19 years, 2 months old
3. Alejandro Garnacho: 19 years, 4 months old
@gastontr16 pic.twitter.com/mlYMrrCAXO
(@AlbicelesteTalk) November 29, 2023
ഒന്നാം സ്ഥാനത്ത് വരുന്നത് മറ്റാരുമല്ല, സാക്ഷാൽ ലയണൽ മെസ്സിയാണ്. മെസ്സി ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ നേടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 18 വർഷവും നാലു മാസവുമാണ്. അതിനുശേഷമാണ് പാസ് വരുന്നത്. മൂന്നാം സ്ഥാനത്ത് വരുന്നത് ഗർനാച്ചോയാണ്.അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുമ്പോൾ പ്രായം 19 വർഷവും നാലുമാസവുമാണ്. അർജന്റീനയുടെ ഭാവി വാഗ്ദാനങ്ങളാണ് പാസും ഗർനാച്ചോയും.
The post മെസ്സിക്ക് ശേഷം പാസ്, വിസ്മയിപ്പിച്ച് റയലിന്റെ അർജന്റീനക്കാരൻ! appeared first on Raf Talks.
https://ift.tt/C0tyiqv class="ad-hm-slot"> from Raf Talks https://ift.tt/87NAPdR
via IFTTT

Nico Paz has became the second YOUNGEST Argentine to score a goal in the Champions League.

0 comentários:
Post a Comment