ഒരേയൊരു GOAT :ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് ജിയാനിസ്|VIRALSPORTSONLINE

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ ചുരുക്കിക്കൊണ്ട് വിളിക്കുന്ന വിശേഷണമാണ് GOAT എന്നുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ GOAT ആയിക്കൊണ്ട് പരിഗണിക്കുന്നവർ ഫുട്ബോൾ ലോകത്ത് നിരവധിയാണ്. ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ഉള്ളത്.കൂടാതെ അനവധി റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ബാസ്ക്കറ്റ് ബോളിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ജിയാനിസ് ആന്റെടോക്കുമ്പോ.ഏത് പോർച്ചുഗീസ് താരത്തെയാണ് നിങ്ങൾ ഒരു ദിവസത്തേക്ക് നിങ്ങളുടെ ടീമിലേക്ക് എടുക്കുക എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.ഒരേയൊരു GOAT ആണ് റൊണാൾഡോയെന്നും ഏത് സ്പോർട്സിലാണെങ്കിലും അദ്ദേഹം തിളങ്ങുമായിരുന്നുവെന്നും ജിയാനിസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“തീർച്ചയായും ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുക്കുന്നു. അദ്ദേഹമാണ് ഒരേയൊരു GOAT.അദ്ദേഹം ഏത് കായിക ഇനത്തിൽ കളിച്ചാലും അതിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കും.കാരണം റൊണാൾഡോ വളരെയധികം കോമ്പറ്റീറ്റീവ് ആണ്. മാത്രമല്ല ഈ പ്രായത്തിലും അദ്ദേഹം ഇത്രയും മികച്ച രൂപത്തിൽ കളിക്കുന്നു എന്നുള്ളത് തീർത്തും മതിപ്പ് ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഞാൻ ഈ Goat നെ തിരഞ്ഞെടുക്കുന്നു ” ഇതാണ് ജിയാനിസ് പറഞ്ഞിട്ടുള്ളത്.

തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പുറത്തെടുക്കുന്നത്.സൗദി അറേബ്യൻ ലീഗിൽ 16 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ നസ്ർ അൽ ഇത്തിഹാദിനെയാണ് നേരിടുന്നത്. റൊണാൾഡോ തന്നെയാണ് ഈ മത്സരത്തിൽ അൽ നസ്റിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നത്.

The post ഒരേയൊരു GOAT :ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് ജിയാനിസ് appeared first on Raf Talks.



from Raf Talks https://ift.tt/lTSanRD
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: