ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഈ 38 ആം വയസ്സിലും അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. 54 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
ക്രിസ്റ്റ്യാനോക്കൊപ്പം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കുന്ന താരമാണ് റഫയേൽ ലിയാവോ.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ ഐഡോൾ എന്നുള്ള കാര്യം ലിയാവോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ആവണമെന്നും എന്നാൽ താൻ സെൽഫിഷല്ലെന്നും ലിയാവോ പറഞ്ഞിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Rafael Leao overlooks Cristiano Ronaldo when naming his star-studded World XI
— talkSPORT (@talkSPORT) January 1, 2024
Full storyhttps://t.co/XXdflpGJ4y
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാവാൻ ഞാൻ ആഗ്രഹിക്കുന്നു.പക്ഷേ ഞാൻ സെൽഫിഷല്ല. എനിക്ക് ഗോളുകൾ നേടാനാവും.പക്ഷേ എനിക്ക് അസിസ്റ്റുകൾ നൽകാനാവും. സഹതാരങ്ങൾക്ക് കൈമാറാൻ സാധിക്കും. ഇത്തരം ലെവലുകളിൽ കണക്കുകൾ തന്നെയാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക.എംബപ്പേയും ഹാലന്റും മെസ്സിയും ഒക്കെ കണക്കുകൾ സൃഷ്ടിച്ചിട്ടുണ്ട്.അത് അവർക്ക് വേണ്ടി സംസാരിക്കുന്നു.ഞാൻ അവരെ പോലെയാണ് എന്ന് കരുതിയാൽ, എനിക്ക് ആ ലെവലിൽ എത്താൻ സാധിക്കും “ഇതാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.
ഇറ്റാലിയൻ വമ്പൻമാരായ Ac മിലാന് വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണൽ 20 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളാണ് ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്. ഇതിനേക്കാൾ മികച്ച പ്രകടനം ഈ വർഷം തനിക്ക് നടത്താനാവും എന്ന ഒരു ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
The post ക്രിസ്റ്റ്യാനോയെ പോലെയാവണം, പക്ഷേ സെൽഫിഷാവില്ല: ലിയാവോ പറയുന്നു! appeared first on Raf Talks.
https://ift.tt/oynkODq from Raf Talks https://ift.tt/TEtMurv
via IFTTT

0 comentários:
Post a Comment