ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ സെവിയ്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റിക്ക് ബിൽബാവോ സെവിയ്യയെ പരാജയപ്പെടുത്തിയത്.സെവിയ്യ തങ്ങളുടെ മോശം പ്രകടനം ഇപ്പോഴും തുടരുകയാണ്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകർ കടുത്ത രോഷത്തിലാണ്.
ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ വന്നത് സൂപ്പർ താരം സെർജിയോ റാമോസാണ്. എന്നാൽ അദ്ദേഹം സംസാരിക്കുന്നതിനിടെ ഒരു ആരാധകൻ ഉച്ചത്തിൽ വിമർശിക്കുകയും തടസ്സപ്പെടുത്തുകയുമായിരുന്നു.ആ ആരാധകനോട് റാമോസ് ദേഷ്യപ്പെട്ടിട്ടുണ്ട്.വായടച്ച് കൊണ്ട് പുറത്ത് പോ എന്നാണ് റാമോസ് ആവശ്യപ്പെട്ടിട്ടുള്ളത്. മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം പരസ്യമായി ദേഷ്യപ്പെട്ടത്.താരം പറഞ്ഞത് ഇങ്ങനെയാണ്.
"¡TEN UN POCO DE RESPETO! ¡RESPETA A LA GENTE!”
— DAZN España (@DAZN_ES) January 4, 2024
¡Qué enfado de Sergio Ramos!#LALIGAenDAZNpic.twitter.com/n0T2aRNBEa
” കുറച്ചെങ്കിലും ബഹുമാനം കാണിക്ക്. ആളുകൾ ഇവിടെ സംസാരിക്കുന്നത് കണ്ടില്ലേ.ഈ ആളുകളോടും ഈ ക്ലബ്ബിന്റെ ബാഡ്ജ് ഒരല്പം എങ്കിലും ബഹുമാനം കാണിച്ചു കൂടെ. വായടച്ച് പുറത്തുപോ “ഇതാണ് ദേഷ്യപ്പെട്ടു കൊണ്ട് റാമോസ് പറഞ്ഞിട്ടുള്ളത്.അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സീസണൽ ക്ലബ്ബിനുവേണ്ടി 15 മത്സരങ്ങളിൽ റാമോസ് കളിച്ചു കഴിഞ്ഞു. ഒരു റെഡ് കാർഡ് നാല് യെല്ലോ കാർഡുകളും ആണ് അദ്ദേഹം മടങ്ങിയിട്ടുള്ളത്.ലീഗിൽ 19 മത്സരങ്ങൾ കളിച്ച സെവിയ്യ കേവലം 3 മത്സരത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. റലഗേഷൻ സോണിൽ ഉള്ള ടീമുകളുമായി കേവലം ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് സെവിയ്യക്കുള്ളത്.അത്രയും പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അടുത്ത ലീഗ് മത്സരത്തിൽ അലാവസിനെയാണ് അവർ നേരിടുക.
The post വായടക്ക് : ആരാധകനോട് ചൂടായി സെർജിയോ റാമോസ് appeared first on Raf Talks.
https://ift.tt/Yc3wgrZ from Raf Talks https://ift.tt/BS1LdZ5
via IFTTT
0 comentários:
Post a Comment