ബ്രസീലിന്റെ പുതിയ പരിശീലകനായി കൊണ്ട് ഡൊറിവാൽ ജൂനിയറിനെ നിയമിച്ചത് ബ്രസീൽ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിരുന്നു.ഫെർണാണ്ടോ ഡിനിസിന്റെ പകരക്കാരനായി കൊണ്ടാണ് ഡൊറിവാൽ എത്തിയിട്ടുള്ളത്.കഴിഞ്ഞദിവസം ഒരു പ്രസ് കോൺഫറൻസ് അദ്ദേഹം നടത്തുകയും ചെയ്തിരുന്നു.നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. നെയ്മർ ജൂനിയർ ഇല്ലാതെ കളിക്കാൻ ബ്രസീൽ പഠിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
മാത്രമല്ല ബ്രസീലിന്റെ പ്രതിരോധനിരയിലെ സൂപ്പർ താരമായ തിയാഗോ സിൽവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. 39 കാരനായ താരത്തിന് ഈയിടെ ബ്രസീൽ ദേശീയ ടീമിൽ ഇടം ലഭിക്കാറില്ല. പക്ഷേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ചെൽസിയുടെ നിർണായക താരമാണ് സിൽവ.മികച്ച പ്രകടനം അവിടെ അദ്ദേഹം കാഴ്ചവെക്കാറുണ്ട്. അതുകൊണ്ടുതന്നെ തിരികെ ബ്രസീൽ ടീമിലേക്ക് കൊണ്ടുവരുമോ എന്ന് ഈ പരിശീലകനോട് ചോദിച്ചിരുന്നു.
— Neymoleque | Fan
DORIVAL JÚNIOR:
“If Thiago Silva is playing well, he can get called up.” pic.twitter.com/8Sz6q6R7PO(@Neymoleque) January 11, 2024
അതിനുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.സിൽവ മികച്ച രൂപത്തിൽ കളിക്കുകയാണെങ്കിൽ അദ്ദേഹത്തെ കൊണ്ടുവരുമെന്നാണ് ഡൊറിവാൽ ജൂനിയർ പറഞ്ഞിട്ടുള്ളത്. അതായത് ബ്രസീൽ ദേശീയ ടീമിന്റെ വാതിലുകൾ സിൽവക്ക് മുന്നിൽ അടഞ്ഞിട്ടില്ല.മറിച്ച് മികച്ച രൂപത്തിൽ കളിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഇനിയും ബ്രസീൽ ദേശീയ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് ഈ പരിശീലകന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
പക്ഷേ താരത്തിന്റെ പ്രായം അപ്പോഴും ഒരു ആശങ്ക നൽകുന്ന കാര്യമാണ്. ഇനി ബ്രസീൽ വരുന്ന മാർച്ച് മാസത്തിലാണ് സൗഹൃദ മത്സരങ്ങൾ കളിക്കുക.യൂറോപ്പ്യൻ വമ്പൻമാരായ സ്പെയിൻ,ഇംഗ്ലണ്ട് എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിനെയായിരിക്കും ഈ പരിശീലകൻ പ്രഖ്യാപിക്കുക. അതിൽ ഇടം നേടാൻ സിൽവക്ക് സാധിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
The post തിയാഗോ സിൽവയെ തിരികെ കൊണ്ടുവരുമോ?ബ്രസീൽ കോച്ച് പറയുന്നു. appeared first on Raf Talks.
from Raf Talks https://ift.tt/GOqzLvB
DORIVAL JÚNIOR:
(@Neymoleque)
0 comentários:
Post a Comment