സൂപ്പർ താരം ലയണൽ മെസ്സിയെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തിരികെ കൊണ്ടുവരാൻ വേണ്ടി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അതിന് അവർക്ക് സാധ്യമായിരുന്നില്ല. മെസ്സി അമേരിക്കൻ ക്ലബ് ആയ ഇന്റർ മയാമിയിലേക്ക് പോവുകയായിരുന്നു. ഇനി ലയണൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കാൻ സാധ്യതകൾ ഇല്ല, യൂറോപ്പിലേക്ക് തിരിച്ചു വരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുള്ള കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞിരുന്നു.
മെസ്സിയുടെ കാര്യത്തിൽ ഇനി ബാഴ്സലോണ ചെയ്യാൻ ആഗ്രഹിക്കുന്ന ഏക കാര്യം മെസ്സിക്ക് ഒരു അർഹിച്ച യാത്രയയപ്പ് നൽകുക എന്നുള്ളതാണ്.ക്യാമ്പ് നൗവിൽ വെച്ച് കൊണ്ട് ഒരു സൗഹൃദ മത്സരം സംഘടിപ്പിച്ച് മെസ്സിക്ക് യാത്രയയപ്പ് നൽകാനാണ് ബാഴ്സലോണയുടെ പദ്ധതികൾ. ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ ക്യാമ്പ് നൗവിൽ ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. അതിനുശേഷമായിരിക്കും മെസ്സിക്ക് വേണ്ടിയുള്ള വിടവാങ്ങൽ മത്സരം നടത്തപ്പെടുക.
FC Barcelona proposed to Inter Miami to play a friendly match during the club's upcoming summer tour, but it was turned down as Leo Messi’s club will be busy preparing for the Leagues Cup. pic.twitter.com/bbtIVqEMP6
— Leo MessiFan Club (@WeAreMessi) January 13, 2024
എന്നാൽ ഇതിനിടെ ലയണൽ മെസ്സിക്കെതിരെ കളിക്കാൻ ബാഴ്സലോണ ആഗ്രഹിച്ചിരുന്നു. അതായത് വരുന്ന സമ്മറിൽ ഇന്റർ മയാമിക്കെതിരെ ഒരു സൗഹൃദമത്സരം കളിക്കാനായിരുന്നു ബാഴ്സലോണയുടെ പ്ലാനുകൾ.അവർ മയാമിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ മയാമി ഇത് നിരസിച്ചിട്ടുണ്ട്.അതിന് കാരണം മെസ്സി തന്നെയാണ്. എന്തെന്നാൽ മയാമിക്ക് ആ സമയത്ത് ലീഗ്സ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്. മാത്രമല്ല കോപ്പ അമേരിക്ക നടക്കുന്നതിനാൽ മെസ്സിക്ക് മയാമിയിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും.ആവശ്യമായ വിശ്രമവും മെസ്സിക്ക് നൽകേണ്ടിവരും. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ മെസ്സിയെ വെച്ച് ഒരു സൗഹൃദ മത്സരം കളിക്കാൻ ഇന്റർ മയാമി താല്പര്യപ്പെടുന്നില്ല.
എന്നാൽ അമേരിക്കൻ ടൂർ നടത്താൻ തന്നെയാണ് ബാഴ്സലോണയുടെ പദ്ധതികൾ. മയാമിയെ ലഭ്യമല്ലെങ്കിലും മറ്റ് അമേരിക്കൻ ക്ലബ്ബുകളോട് ബാഴ്സലോണ വരുന്ന സമ്മറിൽ സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും. ഏതായാലും മെസ്സിക്കെതിരെ ഉടനെ കളിക്കാൻ ബാഴ്സലോണക്ക് സാധിക്കില്ല എന്നുള്ളത് തന്നെയാണ് റിപ്പോർട്ടുകൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്.
The post മെസ്സിയുടെ കാര്യത്തിലെ ബാഴ്സലോണയുടെ അഭ്യർത്ഥന നിരസിച്ച് ഇന്റർ മയാമി! appeared first on Raf Talks.
https://ift.tt/qTv8mp7 class="ad-hm-slot"> from Raf Talks https://ift.tt/JmnHWQN
via IFTTT
Fan Club (@WeAreMessi)
0 comentários:
Post a Comment