പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ട്രാൻസ്ഫർ സാഗ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് സജീവമായിരിക്കുകയാണ്. വരുന്ന സമ്മറിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും. ഈ കരാർ അദ്ദേഹം പുതുക്കിയിട്ടില്ല.പിഎസ്ജിയിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ക്ലബ്ബ് വിടുമോ എന്ന കാര്യത്തിൽ അവ്യക്തതകൾ തുടരുകയാണ്.
നിലവിൽ മറ്റേത് ക്ലബ്ബുമായും ചർച്ചകൾ നടത്താനും പ്രീ അഗ്രിമെന്റിൽ എത്താനും എംബപ്പേക്ക് അവകാശമുണ്ട്. എത്രയും പെട്ടെന്ന് ഭാവിയെക്കുറിച്ച് ഒരു തീരുമാനം എടുക്കണമെന്ന് റയൽ മാഡ്രിഡ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. വരുന്ന സമ്മറിൽ അദ്ദേഹത്തെ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നീട് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ല എന്നാണ് റയൽ മാഡ്രിഡിന്റെ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പ്രീ എഗ്രിമെന്റിൽ എത്താൻ റയൽ മാഡ്രിഡ് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആ ശ്രമങ്ങൾ ഫലം കണ്ടു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയുടെ സാന്റി ഔനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി കൊണ്ട് വരാൻ തനിക്ക് സമ്മതമാണ് എന്നുള്ള കാര്യം എംബപ്പേ റയൽ മാഡ്രിഡിനെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.ഇതാണ് ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
— Santi Aouna (@Santi_J_FM) January 7, 2024
EXCL:
#Liga |
Kylian Mbappé va rejoindre le Real Madrid la saison prochaine
Un accord a été trouvé ces derniers jours avec l'attaquant français
Avec @sebnonda https://t.co/utOlZ1dfgD pic.twitter.com/zrohH6MIs9
അതേസമയം എംബപ്പേ ലിവർപൂൾ ഉൾപ്പെടെയുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകളെ പരിഗണിക്കുന്നുണ്ട് എന്ന റൂമറുകൾ സജീവമാണ്.ദി ടൈംസ് ഉൾപ്പെടെയുള്ളവർ അക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സാന്റി ഔനയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.ഏതായാലും എംബപ്പേ റയലിനോട് യെസ് പറഞ്ഞു എന്ന വാർത്തയിൽ കൂടുതൽ വ്യക്തതകൾ ഇനി കൈവരേണ്ടതുണ്ട്. നേരത്തെ തന്നെ റയൽ മാഡ്രിഡ് ഈ താരത്തിന് ഓഫർ നൽകിയിരുന്നുവെങ്കിലും അദ്ദേഹം തീരുമാനം എടുത്തിട്ടില്ലായിരുന്നു. വരുന്ന സമ്മറിൽ എംബപ്പേയെ ലഭിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
The post എംബപ്പേ റയൽ മാഡ്രിഡിനോട് യെസ് പറഞ്ഞു! appeared first on Raf Talks.
https://ift.tt/wbAUg8p class="ad-hm-slot"> from Raf Talks https://ift.tt/emVxQ4g
via IFTTT
EXCL: 
Kylian Mbappé va rejoindre le Real Madrid la saison prochaine 

Un accord a été trouvé ces derniers jours avec l'attaquant français 
0 comentários:
Post a Comment