2023ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്ന് ക്ലബ് ഉടമVIRAL SPORTS ONLINE

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകി കൊണ്ട് ഒരു വലിയ കുറിപ്പ് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ വരുന്ന വർഷം ക്ലബിൽ നിന്ന് വലിയ നിക്ഷേപങ്ങൾ പ്രതീക്ഷിക്കാം എന്നും 2023 ജനുവരിയിൽ തന്നെ വലിയ പ്രഖ്യാപനങ്ങളിൽ ഒന്ന് ഉണ്ടാകും എന്നും നിഖിൽ പറഞ്ഞു. നാലു പേജുള്ള വലിയ കുറിപ്പ് ആണ് നിഖിൽ പങ്കുവെച്ചത്.

Picsart 22 12 27 11 37 41 415

2022 തനിക്കും ക്ലബിനും മികച്ച വർഷമായിരുന്നു എന്ന് നിഖിൽ പറഞ്ഞു. ഞങ്ങളുടെ മൂന്നാം ഹീറോ ISL ഫൈനലല എത്താൻ ഞങ്ങൾക്ക് ഈവർഷം ആയി. ഏറ്റവും കൂടുതൽ പോയിന്റ് ഉൾപ്പെടെ പല ക്ലവ് റെക്കോർഡുകളും കുറിക്കാൻ ആയി. ഞങ്ങളുടെ ആദ്യ ടീം രണ്ടാം തവണയും യുഎഇയിലേക്ക് പ്രീസീസണായി യാത്ര ചെയ്തു. ഞങ്ങളുടെ റിസർവ് ടീം ഡെവലപ്മെന്റ് ലീഗിൽ റണ്ണേഴ്സ് അപ്പ് ആയി. യുകെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിൽ മത്സരിച്ചു… നിഖിൽ നേട്ടങ്ങൾ ഒരോന്നായി കുറിച്ചു.

ഇന്ന് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് 75ൽ അധികം കേന്ദ്രങ്ങളുണ്ട്, എന്നും
കേരളത്തിലുടനീളം 3500-ലധികം കുട്ടികൾക്ക് പരിശീലനം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് കമ്മ്യൂണിറ്റികളുടെ ശക്തമായ വളർച്ച
ഞങ്ങളോട് ആരാധകർ കാണിക്കുന്ന സ്നേഹത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Picsart 22 12 26 21 28 58 361

2023ൽ ക്ലബ് പുതിയ സംരംഭങ്ങൾ അവതരിപ്പിക്കും എന്നും ഒരു വലിയ പ്രഖ്യാപനം ജനുവരിയിൽ തന്നെ വരും എന്നും പുതുവർഷ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.



from Indian Super League – Fanport https://ift.tt/7wnu3hQ
via IFTTT

About SUMAYYA RAFEEQ

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: