ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതുവർഷദിനത്തിൽ രാജകീയമായ ഒന്നാം സ്ഥാനത്ത് തുടർന്ന് ആഴ്സനൽ. പുതുവർഷത്തലേന്ന് നടന്ന ആവേശപ്പോരിൽ ബ്രൈട്ടനെ വീഴ്ത്തിയാണ് ആഴ്സനൽ ഏഴ് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
ബ്രൈട്ടന്റെ മൈതാനത്ത് നടന്ന പോരിൽ രണ്ടാം മിനിറ്റിൽ തന്നെ ആഴ്സനൽ ലീഡ് നേടുകയായിരുന്നു. ബുക്കായോ സാക്കയാണ് ഗോൾ നേടിയത്. പിന്നീട് 39-ാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡിലൂടെ ആഴ്സനൽ ലീഡുയർത്തി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റ് പിന്നിടും മുമ്പ് എഡ്ഡി എൻകെതിയയിലൂടെ ആഴ്സനൽ മൂന്ന് ഗോൾ ലീഡിലേക്കുയർന്നു.
പിന്നീട് ഉശിരോടെ തിരിച്ചടിച്ച ബ്രൈട്ടൻ 65-ാം മിനിറ്റിൽ കൗരോ മിറ്റോമോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ആറ് മിനിറ്റിന് ശേഷം ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ഒരു ഗോൾ കൂടി നേടി ആഴ്സനൽ മൂന്ന് ഗോളിന്റെ ലീഡ് നിലനിർത്തി. 77-ാം മിനിറ്റിൽ ഇവാൻ ഫെർഗൂസനിലൂടെ ബ്രൈട്ടൻ വീണ്ടുമൊരു ഗോൾ മടക്കി.
തുടർന്ന് അവസാന നിമിഷങ്ങളിലെ തുടർച്ചയായ ആക്രമണങ്ങളിൽ ഒരിക്കൽ കൂടി ബ്രൈട്ടൻ ആഴ്സനലിന്റെ ഗോൾവല കുലുക്കിയതാണ്. എന്നാൽ വാർ പരിശോധനയിൽ ഓഫ്സൈഡ് തെളിഞ്ഞതോടെ ഗോൾ റദ്ദായി. വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് ഗണ്ണേഴ്സിന് 43 പോയിന്റാണുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 36 പോയിന്റുണ്ട്.
The post ത്രില്ലർ പോരിൽ ബ്രൈട്ടനും വീണു; തലപ്പത്ത് ലീഡുയർത്തി ഗണ്ണേഴ്സ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/lPd3Ayw
via IFTTT
0 comentários:
Post a Comment