നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ വൻ അഴിച്ചുപണി നടത്തിയ സ്റ്റാർട്ടിങ് ഇലവുമായിട്ടാണ് കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഗോവയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ നിന്ന് ആറ് മാറ്റങ്ങൾ ഇന്നലെ ഇവാൻ നടത്തി.
ചില മാറ്റങ്ങൾ ഇന്നലെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്നാൽ മലയാളി താരം സഹൽ അബ്ദുൾ സമദ്, ഇവാൻ കാലിയൂഷ്നി എന്നിവരെ ബെഞ്ചിലിരുത്തി ബ്രൈസ് മിറാൻഡ, അപ്പോസ്തോലോസ് ജിയാന്നു എന്നിവരെ ആദ്യ ഇലവനിലിറക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇവാൻ ഇക്കാര്യത്തിൽ വിശദീകരണം നൽകി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ക്വാഡിലെ കളിക്കാരും ടെക്നിക്കൽ സ്റ്റാഫുമടക്കം പലരും പനിയുടെ പിടിയിലായിരുന്നു, വ്യക്തിപരമായി പറഞ്ഞാൽ മുംബൈയ്ക്കെതിരായ മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് എനിക്കും കടുത്ത പനിയുണ്ടായിരുന്നു, ഈ സാഹചര്യത്തിൽ പല താരങ്ങൾക്കും പരിശീലനസെഷനുകൾ നഷ്ടമായിരുന്നു, കളിക്കളത്തിൽ താളം കണ്ടെത്താനും അവർ പ്രയാസപ്പെട്ടു, അതുകൊണ്ട് തന്നെ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിനായി നൂറ് ശതമാനവും ഫിറ്റായിട്ടുള്ള കളിക്കാരുടെ സംഘത്തെ ഇറക്കണമായിരുന്നു, ഇവാൻ പറഞ്ഞു.
സ്റ്റാർട്ടിങ് ഇലവനിലെ മാറ്റങ്ങൾക്ക് പിന്നിൽ ഒരു കോച്ചിങ് തീരുമാനം കൂടിയുണ്ട്, ചില കാര്യങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടത്തിൽ തൃപ്തി പോരാതെ വന്നതും ടീം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്, ഇവാൻ കൂട്ടിച്ചേർത്തു.
The post ആ നിർണായക മാറ്റങ്ങൾ ടീമിൽ വരുത്താൻ കാരണമിത്; ഇവാൻ വെളിപ്പെടുത്തുന്നു appeared first on SPORTS MALAYALAM.
via IFTTT https://ift.tt/EWHUYm7
0 comentários:
Post a Comment