പുതിയ ക്ലബിനൊപ്പമുള്ള ആദ്യ ഔദ്യോഗിക മത്സരത്തിൽ തന്നെ കിരീടമുയർത്തി ചെന്നൈയിൻ എഫ്സി മുൻ പരിശീലകൻ ബോസിഡർ ബാൻഡോവിച്ച്. വിയറ്റ്നാം ക്ലബായ ഹാനോയ് എഫ്സിയുടെ പരിശീലകനാണ് ബാൻഡോവിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ വിജയിച്ച് വിയറ്റ്നാമീസ് സൂപ്പർ കപ്പാണ് ബാൻഡോവിച്ചിന്റെ ടീം നേടിയത്.
മോണ്ടെനെഗ്രൻ പരിശീലകനായ ബാൻഡോവിച്ച് ഈ വർഷം തുടക്കത്തിലാണ് ഹാനോയിയുടെ ചുമതലയേറ്റത്. തുടർന്ന് ഇന്നലെ നടന്ന മത്സരത്തിൽ ഹായ് പോങ്ങിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഹാനോയ് സൂപ്പർ കപ്പ് ജേതാക്കളായത്. ഇതോടെ വിയറ്റ്നാമീസ് ലീഗ് പുതിയ സീസണിന് തയ്യാറെടുക്കുന്ന ബാൻഡോവിച്ചിനും ഹാനോയിക്കും ആത്മവിശ്വാസമുയരും
കഴിഞ്ഞ ഐഎസ്എല്ലിലാണ് ബാൻഡോവിച്ച് ചെന്നൈയിന്റെ പരിശീലകനായിരുന്നത്. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് അത് മുതലാക്കാൻ ബാൻഡോവിച്ചിന് സാധിച്ചില്ല. ഇതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ ബാൻഡോവിച്ച് പുറത്തായി. ഏഷ്യയിൽ മുമ്പ് തായ്ലൻഡ് ക്ലബ് ബുരിറാം യുണൈറ്റഡിനൊപ്പം മികച്ച നേട്ടങ്ങൾ കൈവരിച്ച പരിശീലകനാണ് ബാൻഡോവിച്ച്.
The post ആദ്യ മത്സരത്തിൽ തന്നെ കിരീടം; വിയ്റ്റനാമിൽ പണി തുടങ്ങി ബാൻഡോവിച്ച് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/MVaWrAX
via IFTTT
0 comentários:
Post a Comment