ഇന്നലെ എഫ്എ കപ്പിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റീഡിങ്ങിനെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി അടുത്തഘട്ടത്തിലേക്ക് മുന്നേറാൻ യുണൈറ്റഡിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. എന്നാൽ 54 ആം മിനുട്ടിൽ ബ്രസീലിയൻ സൂപ്പർതാരം ആന്റണിയുടെ തകർപ്പൻ പാസിൽ നിന്ന് മറ്റൊരു ബ്രസീലിയൻ താരമായ കാസമിറോ ഗോൾ നേടുകയായിരുന്നു. നാല് മിനുട്ടിന് ശേഷം കാസമിറോയുടെ മറ്റൊരു തകർപ്പൻ ഗോൾ പിറന്നു. ബ്രസീലിയൻ താരമായ ഫ്രഡിന്റെ പാസിൽ നിന്നാണ് കാസമിറോ ലോങ്ങ് റേഞ്ച് ഗോൾ സ്വന്തമാക്കിയത്.
— Manchester United Indonesia (@ManUtd_ID) January 29, 2023
Performa ciamik dari bintang-bintang asal Brazil United!#MUFC || #FACup pic.twitter.com/kR1aQGaxAF
65ആം മിനുട്ടിൽ കരോൾ റെഡ് കാർഡ് കണ്ട് പുറത്തുപോയത് യുണൈറ്റഡിന് ഗുണകരമായി. തൊട്ടടുത്ത മിനുട്ടിൽ ഫ്രഡ് കൂടി ഗോൾ കണ്ടെത്തിയതോടെ യുണൈറ്റഡ് വിജയം ഉറപ്പിക്കുകയായിരുന്നു.ബ്രൂണോയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്.സാലിഫ് റീഡിങ്ങിന്റെ ആശ്വാസ ഗോൾ പിന്നീട് കണ്ടെത്തുകയായിരുന്നു.
ഇനി യുണൈറ്റഡ് EFL കപ്പിൽ ഒരിക്കൽ കൂടി നോട്ടീങ്‌ഹാമിനെ നേരിടും.ആദ്യ പാദമത്സരത്തിൽ മികച്ച വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.
The post ബ്രസീലിയൻ താരങ്ങൾ പൊളിച്ചടുക്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട്! appeared first on Raf Talks.
https://ift.tt/lZRz5a7 from Raf Talks https://ift.tt/eCS05ua
via IFTTT


0 comentários:
Post a Comment