ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ തിരിച്ചെത്തുന്നത്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. മുമ്പ് നേരിട്ടപ്പോൾ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയ ടീമാണ് ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ രണ്ട് കളികളിലേയും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ച് കളിക്കാതിരുന്നതാണ്. പരുക്കിനെത്തുടർന്ന് ലെസ്കോവിച്ച് പുറത്തിരന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകർന്നടിഞ്ഞു. ഇപ്പോൾ ലെസ്കോവിച്ച് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും താരം കളിക്കുമോയെന്ന കാര്യത്തിൽ അവസാന നിമിഷമെ തീരുമാനമെടുക്കുവെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.
ലെസ്കോയുടെ റിക്കവറി പ്രവർത്തികൾ അവസാനഘട്ടത്തിലാണ്, താരത്തിന്റെ പേശികളുടെ പ്രശ്നം മാറിവരുന്നു, ഇനിയിപ്പോൾ ലെസ്കോയെ കളിപ്പിക്കുന്നതിലെ റിസ്ക് വിശകലനം ചെയ്യുകയെന്നതാണ് ഞങ്ങളുടെ മുന്നിലുള്ളത്, അതിനുശേഷമെ നോർത്ത് ഈസ്റ്റിനെതിരെ ലെസ്കോയെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കു, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
The post ലെസ്കോവിച്ചിന് ഇന്ന് കളിക്കാനാകുമോ..?? ഇവാൻ നൽകുന്ന സൂചനയിത് appeared first on SPORTS MALAYALAM.
via IFTTT https://ift.tt/5G91dv4
0 comentários:
Post a Comment