ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വിജയം. ലഖ്നൗവിൽ നടന്ന പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സ്കോർ: ന്യൂസിലൻഡ്-99/8, ഇന്ത്യ-101/4. മത്സരത്തിലെ വിജയത്തോടെ പരമ്പര ഇന്ത്യ സമനിലയിലാക്കി. ഇതോടെ ബുധനാഴ്ച നടക്കുന്ന മൂന്നാം മത്സരം നിർണായകമാകും.
നൂറ് റൺസെന്ന നിസാര ലക്ഷ്യം പിന്തുടർന്ന ഇന്ത്യയും സാവധാനമാണ് മുന്നേറിയത്. എന്നാൽ സ്കോർ 17-ൽ എത്തിയപ്പോൾ തന്നെ 11 റൺസെടുത്ത ശുഭ്മൻ ഗിൽ പുറത്തായി. തുടർന്ന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായെങ്കിലും ഇന്നിംഗ്സിലെ അവസാന പന്ത് ശേഷിക്കെ ഇന്ത്യ വിജയതീരത്തെത്തി. 26 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് 20 ഓവറും ബാറ്റ് ചെയ്തെങ്കിലും 99 റൺസേ നേടായാനുള്ളു. അതും എട്ട് വിക്കറ്റ് നഷ്ടത്തിൽ. 19 റൺസെടുത്ത മിച്ചൽ സാന്റ്നറായിരുന്നു അവരുടെ ടോപ് സ്കോറർ. ഇന്ത്യക്കായി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ബൗളർമാരിൽ ശിവം മാവിക്ക് മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്.
The post ആവേശം അവസാനം വരെ; വിറച്ച് ജയിച്ച് ഇന്ത്യ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/rPmbLMQ
via IFTTT
0 comentários:
Post a Comment