ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീകനായ ചണ്ഡിക ഹതുരുസിംഗയെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ശ്രീലങ്കക്കാരനായ ഈ പരിശീലകന്റെ നിയമനം. ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശ് പരിശീലകസ്ഥാനത്ത് ഹതുരുസിംഗയ്ക്ക് ഇത് രണ്ടാം ദൗത്യമാണ്. മുമ്പ് 2014 മുതൽ മൂന്ന് വർഷം ഈ മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ ബംഗ്ലാദേശിനെ കളിപഠിപ്പിച്ചിരുന്നു. മുമ്പ് ഹതുരുസിംഗ പരിശീലകനായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ ബംഗ്ലാദേശ് കൈവരിച്ചിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ ബംഗ്ലാദേശ് ഏകദിന പരമ്പരകൾ നേടിയത് ഇക്കാലത്താണ്.
ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയവർക്കെതിരെ ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങളിൽ വിജയിച്ചതും ഹതുരുസിംഗയുടെ കാലത്താണ്. 2017-ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ സെമിയിലെത്തിക്കാനും ഹതുരുസിംഗയ്ക്കായി. ശ്രീലങ്ക, യുഎഇ തുടങ്ങിയ ദേശീയ ടീമുകളേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
The post ബംഗ്ലാദേശ് ക്രിക്കറ്റിൽ വൻ മാറ്റം; സ്റ്റാർ പരിശീലകൻ തിരിച്ചെത്തി appeared first on SPORTS MALAYALAM.
via IFTTT https://ift.tt/IeKuZXQ
0 comentários:
Post a Comment