ബം​ഗ്ലാദേശ് ക്രിക്കറ്റിൽ വൻ മാറ്റം; സ്റ്റാർ പരിശീലകൻ തിരിച്ചെത്തി

ബം​ഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീകനായ ചണ്ഡിക ​ഹതുരുസിം​ഗയെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ശ്രീലങ്കക്കാരനായ ഈ പരിശീലകന്റെ നിയമനം. ബം​ഗ്ലാദേശ് ക്രിക്കറ്റ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

ബം​ഗ്ലാദേശ് പരിശീലകസ്ഥാനത്ത് ഹതുരുസിം​ഗയ്ക്ക് ഇത് രണ്ടാം ദൗത്യമാണ്. മുമ്പ് 2014 മുതൽ മൂന്ന് വർഷം ഈ മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ ബം​ഗ്ലാദേശിനെ കളിപഠിപ്പിച്ചിരുന്നു. മുമ്പ് ഹതുരുസിം​ഗ പരിശീലകനായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ ബം​ഗ്ലാദേശ് കൈവരിച്ചിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ ബം​ഗ്ലാദേശ് ഏകദിന പരമ്പരകൾ നേടിയത് ഇക്കാലത്താണ്.

ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയവർക്കെതിരെ ബം​ഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങളിൽ വിജയിച്ചതും ഹതുരുസിം​ഗയുടെ കാലത്താണ്. 2017-ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബം​ഗ്ലാദേശിനെ സെമിയിലെത്തിക്കാനും ഹതുരുസിം​ഗയ്ക്കായി. ശ്രീലങ്ക, യുഎഇ തുടങ്ങിയ ദേശീയ ടീമുകളേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

The post ബം​ഗ്ലാദേശ് ക്രിക്കറ്റിൽ വൻ മാറ്റം; സ്റ്റാർ പരിശീലകൻ തിരിച്ചെത്തി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/nVEaLW6
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: