ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻജയം നേടിയിരുന്നു.
മത്സരത്തിൽ നിർണായക മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കെഎൽ രാഹുലിന് പകരം ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു. ഇതിനുപുറമെ സ്റ്റാർ പേസർ മുഹമ്മദ് ഷമിക്കും വിശ്രമം നൽകി. ഷമിക്ക് പകരം ഉമേഷ് യാദവാണ് മത്സരത്തിൽ ഇന്ത്യക്കായി കളിക്കുക.
ഇന്ത്യൻ ടീം- രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, കെഎസ് ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
The post ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ രണ്ട് നിർണായക മാറ്റങ്ങൾ appeared first on SPORTS MALAYALAM.
via IFTTT https://ift.tt/3YJvsx1
0 comentários:
Post a Comment