സൗദി പ്രോ ലീഗിലെ ഫ്രെബുവരി മാസത്തിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. താരത്തിന്റെ ക്ലബ് ആയ അൽ നസറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗദിയിലെ റൊണാൾഡോയുടെ ആദ്യ പുരസ്കാരമാണിത്.
ഇക്കുറി ജനുവരിയിലാണ് റൊണാൾഡോ അൽ നസറിലേക്ക് കൂടുമാറിയത്. ക്ലബിനൊുപ്പമുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ ഗോൾ നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് കളിമാറി. തുടർന്ന് ഈ മാസം നടന്ന നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളാണ് റൊണാൾഡോ നേടിയത്. ഇതിൽ രണ്ട് ഹാട്രിക്കും ഉൾപ്പെടും. ഇതിനുപുറമെ രണ്ട് അസിസ്റ്റും റൊണാൾഡോ നേടി. ഈ തകർപ്പൻ പ്രകടനമാണ് മികച്ച താരത്തിനുള്ള പുരസ്കാരം റൊണാൾഡോയിലെത്തിച്ചത്.
സൗദി പ്രോ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് അൽ നസർ. 18 മത്സരങ്ങളിൽ നിന്ന് 43 പോയിന്റാണ് ക്ലബിനുള്ളത്. രണ്ടാമതുള്ള അൽ ഇത്തിഹാദിനേക്കാൾ രണ്ട് പോയിന്റ് ലീഡുമായാണ് അൽ നസറിന്റെ കുതിപ്പ്.
The post ഫെബ്രുവരിയിലെ താരം; സൗദിയിൽ ആദ്യ പുരസ്കാരം നേടി റൊണാൾഡോ appeared first on SPORTS MALAYALAM.
via IFTTT https://ift.tt/OVu9HrJ





0 comentários:
Post a Comment