ഇന്ത്യൻ പ്രീമിയർ ലീഗ് 16-ാം പതിപ്പിന് തിങ്കളാഴ്ച സമാപനമായി. ഒരു ദിവസം മാറ്റിവച്ച് ശേഷം നടത്തിയ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് കിരിടമുയർത്തി. ചെന്നൈയുടെ അഞ്ചാം ഐപിഎൽ കിരീടമായിരുന്നു ഇത്.
ഒരുപിടി താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനം കണ്ട സീസണിനായിരുന്നു ഇത്. ഓറഞ്ച് ക്യാപ് നേടിയ ടൈറ്റൻസിന്റെ ശുഭ്മൻ ഗിൽ തന്നെയാണ് ഇതിൽ പ്രധാനി. പ്ലേ ഓഫിലെത്തിയില്ലെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവിന്റെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും വിരാട് കോഹ്ലിയും റൺവേട്ടയിൽ മുന്നിലുണ്ടായിരുന്നു. എന്നാൽ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ആർസിബിയുടെ ഇതിഹാസതാരമായ എബി ഡിവില്ലിയേഴ്സ് ഈ മൂന്ന് പേരേയും ഒഴിവാക്കി.
എന്റെ അഭിപ്രായത്തിൽ യശസ്വി ജെയ്സ്വാളാണ് ഐപിഎല്ലിലെ മികച്ച താരം, യശസ്വി ഒരു യുവതൈാരമാണ്, വളരെ ശാന്തമായാണ് അദ്ദേഹം കളിക്കുന്നത്, മാത്രവുമല്ല തനിക്കാണ് പൂർൺ നിയന്ത്രണം എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് യശസ്വി എതിർബൗളർമാർക്ക് മേൽ ആധിപത്യം പുലർത്തുന്നത്, യശസ്വിക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്, എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ മാറാനുള്ള എല്ലാ മികവും അദ്ദേഹത്തിനുണ്ട്, ഡിവില്ലിയേഴ്സ് ജിയോസിനിമയോട് പറഞ്ഞു.
The post ഗില്ലോ കോഹ്ലിയോ അല്ല; ഐപിഎല്ലിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/T3by1mt
via IFTTT
0 comentários:
Post a Comment