എന്നെ വിട്ടു പോകരുത് : ഹൃദയഭേദകമായ കുറിപ്പുമായി സെർജിയോ റിക്കോയുടെ ഭാര്യ.

ഫുട്ബോൾ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു അപകടമായിരുന്നു പിഎസ്ജിയുടെ സ്പാനിഷ് ഗോൾകീപ്പറായ സെർജിയോ റിക്കോക്ക് സംഭവിച്ചത്. കുതിരസവാരിക്കിടെയാണ് അദ്ദേഹത്തിന് അപകടം പറ്റിയത്. വളരെ വേഗത്തിൽ വന്ന ഒരു കുതിര അദ്ദേഹത്തിന്റെ തലയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിക്കോ ഇപ്പോഴും ICU വിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഇതുവരെ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.

ഇതിനിടെ ആശങ്ക നൽകിക്കൊണ്ട് ഹൃദയഭേദകമായ ഒരു കുറിപ്പ് സെർജിയോ റിക്കോയുടെ ഭാര്യ പങ്കുവെച്ചിട്ടുണ്ട്. എന്നെ വിട്ടു പോകരുത് എന്നാണ് അവർ കുറിച്ചിട്ടുള്ളത്.ആൽബ സിൽവയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്.

” പ്രിയപ്പെട്ടവനെ..നീ എന്നെ തനിച്ചാക്കി പോകരുത്.. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല.നീയില്ലാതെ എങ്ങനെ ജീവിക്കണമെന്നും എനിക്കറിയില്ല.നിനക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്.. ഞങ്ങൾ വളരെയധികം നിന്നെ സ്നേഹിക്കുന്നു “ഇതാണ് അദ്ദേഹത്തിന്റെ ഭാര്യ കുറിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോഴും ഗുരുതരമാണ് എന്ന് തെളിയിക്കുന്നതാണ് ഈ വാക്കുകൾ. അതേസമയം താരത്തിന്റെ ക്ലബ്ബായ പിഎസ്ജി മുഴുവൻ പിന്തുണയും അറിയിച്ചിട്ടുണ്ട്.ഓരോ സീസണിന് ശേഷവും പരമ്പരാഗതമായി ഗാല ഡിന്നർ പിഎസ്ജി സംഘടിപ്പിക്കാറുണ്ട്.സെർജിയോ റിക്കോയോടുള്ള ബഹുമാന സൂചകമായി ഇത്തവണത്തെ ഗാല ഡിന്നർ പിഎസ്ജി ഉപേക്ഷിച്ചതായി പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി അറിയിച്ചിട്ടുണ്ട്. നിലവിൽ സെവിയ്യയിലെ ഹോസ്പിറ്റലിലാണ് അദ്ദേഹം ഉള്ളത്. സഹതാരമായ കാർലോസ് സോളർ കഴിഞ്ഞ ദിവസം ഹോസ്പിറ്റൽ സന്ദർശിച്ചിരുന്നു.

The post എന്നെ വിട്ടു പോകരുത് : ഹൃദയഭേദകമായ കുറിപ്പുമായി സെർജിയോ റിക്കോയുടെ ഭാര്യ. appeared first on Raf Talks.



https://ift.tt/DB7HxLr from Raf Talks https://ift.tt/EO2Iuom
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: