ഇറ്റാലിയൻ സൂപ്പർക്ലബ് നാപ്പോളിയുടെ പുതിയ പരിശീലകനായി റൂഡി ഗാർസിയയെ നിയമിച്ചു. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തിൽ അമ്പരന്നിരിക്കുകയാണ് നാപ്പോളി ആരാധകർ.
30 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ സീസണിൽ നാപ്പോളി സെരി എ ജേതാക്കളായത്. ക്ലബിനെ ഈ കിരീടനേട്ടത്തിലേക്ക് നയിച്ച പരിശീലകൻ ലൂസിയാനോ സ്പലേറ്റി എന്നാൽ ഇതിനുപിന്നാലെ നാപ്പോളി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഈ ഒഴിവിലേക്കാണ് ഫ്രഞ്ച് പരിശീലകനായ ഗാർസിയയുടെ നിയമം. ക്രിസ്റ്റോഫ് ഗാൾട്ടയർ, ലൂയിസ് എൻറിക്വെ തുടങ്ങിയ പേരുകളാണ് നാപ്പോളി പരിഗണിച്ചിരുന്നതെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിനിടെ ഗാർസിയയെ നിയമിച്ചത് തികച്ചും അപ്രതീക്ഷിതമായി.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ് അൽ നസറിൽ പരിശീലിപ്പിച്ചത് ഗാർസിയയായിരുന്നു. എന്നാൽ ഏപ്രിലിൽ ഗാർസിയയെ പുറത്താക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ദൗത്യം. ലീൽ, മാഴ്സെ, റോമ, ഒളിംപിക് ലിയോൺ തുടങ്ങിയ ക്ലബുകളേയും മുമ്പ് ഗാർസിയ പരിശീലിപ്പിച്ചിട്ടുണ്ട്.
The post റൂഡി ഗാർസിയ പുതിയ പരിശീലകൻ; സർപ്രൈസ് നീക്കത്തിൽ ഞെട്ടി നാപ്പോളി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/XbuUadc
via IFTTT
0 comentários:
Post a Comment