റഡ ഗർസയ പതയ പരശലകൻ; സർപരസ നകകതതൽ ഞടട നപപള

ഇറ്റാലിയൻ സൂപ്പർക്ലബ് നാപ്പോളിയുടെ പുതിയ പരിശീലകനായി റൂഡി ​ഗാർസിയയെ നിയമിച്ചു. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തിൽ അമ്പരന്നിരിക്കുകയാണ് നാപ്പോളി ആരാധകർ.

30 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ സീസണിൽ നാപ്പോളി സെരി എ ജേതാക്കളായത്. ക്ലബിനെ ഈ കിരീടനേട്ടത്തിലേക്ക് നയിച്ച പരിശീലകൻ ലൂസിയാനോ സ്പലേറ്റി എന്നാൽ ഇതിനുപിന്നാലെ നാപ്പോളി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഈ ഒഴിവിലേക്കാണ് ഫ്രഞ്ച് പരിശീലകനായ ​ഗാർസിയയുടെ നിയമം. ക്രിസ്റ്റോഫ് ​ഗാൾട്ടയർ, ലൂയിസ് എൻ‌റിക്വെ തുടങ്ങിയ പേരുകളാണ് നാപ്പോളി പരി​ഗണിച്ചിരുന്നതെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിനിടെ ​ഗാർസിയയെ നിയമിച്ചത് തികച്ചും അപ്രതീക്ഷിതമായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ് അൽ നസറിൽ പരിശീലിപ്പിച്ചത് ​ഗാർസിയയായിരുന്നു. എന്നാൽ ഏപ്രിലിൽ ​ഗാർസിയയെ പുറത്താക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ദൗത്യം. ലീൽ, മാഴ്സെ, റോമ, ഒളിംപിക് ലിയോൺ തുടങ്ങിയ ക്ലബുകളേയും മുമ്പ് ​ഗാർസിയ പരിശീലിപ്പിച്ചിട്ടുണ്ട്.

The post റൂഡി ​ഗാർസിയ പുതിയ പരിശീലകൻ; സർപ്രൈസ് നീക്കത്തിൽ ഞെട്ടി നാപ്പോളി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/XbuUadc
via IFTTT https://ift.tt/rZVxW72

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: