ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലകസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്താകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം കരാർ റദ്ദാക്കുന്ന കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ഉടൻ ധാരണയിലെത്തും.
മൗറീഷ്യോ പോച്ചെറ്റീനോ ക്ലബ് വിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ സീസണിൽ ഗാൾട്ടയർ പിഎസ്ജിയിലെത്തുന്നത്. ക്ലബിനെ ഫ്രഞ്ച് ലീഗിൽ ജേതാക്കളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ചാമ്പ്യൻസ് ലീഗെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഗാൾട്ടയറിനെ നീക്കാനുള്ള ആലോചന.
അതേസമയം തന്നെ പിഎസ്ജി വിട്ടാലും ഗാൾട്ടയറിന് ആശങ്ക വേണ്ട. കാരണി ഇറ്റാലിയൻ സൂപ്പർ ക്ലബായ നാപ്പോളിയാണ് ഈ ഫ്രഞ്ച് പരിശീലകന് പിന്നാലെ കൂടിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ സീസണിൽ നാപ്പോളി സെരി എ ജേതാക്കളായത്. എന്നാൽ ഇതിനുപിന്നാലെ തന്നെ പരിശീലകൻ ലൂസിയാനോ സ്പലേറ്റി ക്ലബ് വിടുകയാണെന്ന് അറിയിച്ചു. സ്പലേറ്റിക്ക് പകരമായാണ് ക്ലബ് ഗാൾട്ടയറിനെ നോട്ടമിടുന്നത്. കഴിഞ്ഞ ആഴ്ച മുതൽ ഗാൾട്ടയറുമായി നാപ്പോളി ബന്ധപ്പെടുന്നുണ്ട്. അതേസമയം സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ അടക്കം മറ്റ് ചില പേരുകളും നാപ്പോളി പരിഗണിക്കുന്നുണ്ട്.
The post പിഎസ്ജി വിട്ടാലും ഗാൾട്ടയറിന് ആശങ്കയില്ല; പിന്നാലെകൂടിയത് സൂപ്പർക്ലബ് appeared first on SPORTS MALAYALAM.
via IFTTT https://ift.tt/fqFoN3z
0 comentários:
Post a Comment