ഇന്ത്യൻ ഫുട്ബോൾ സീസണിലെ ആദ്യ പ്രധാന ക്ലബ് ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പ് ഓഗസ്റ്റ് മൂന്നിന് തുടങ്ങും. ദ ടെലഗ്രാഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായാകും ടൂർണമെന്റ് അരങ്ങേറുക. ഒരു മാസം നീളുന്ന ടൂർണമെന്റ് സെംപ്റ്റംബർ മൂന്ന് സമാപിക്കും.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ആറ് സ്റ്റേഡിയങ്ങളാണ് ഡ്യൂറാൻഡ് കപ്പിന് ആതിഥേയത്വം വഹിക്കുക. ബംഗാളിൽ നിന്ന് സാൾട്ട് ലേക്ക്, കിഷോർ ഭാരതി എന്നീ സ്റ്റേഡിയങ്ങൾ ഉറപ്പായിക്കഴിഞ്ഞു. മൂന്നാമത്തെ സ്റ്റേഡിയമായി ഒന്നുകിൽ നെയ്ഹാതി സ്റ്റേഡിയം അല്ലെങ്കിൽ മോഹൻ ബഗാൻ ഗ്രൗണ്ടോ ഉൾപ്പെടുത്താനാണ് സംഘാടകരുടെ നീക്കം. അസമിലെ ഗുവാഹത്തി, ക്രോക്കഹാർ എന്നീ നഗരങ്ങളും മേഘാലയയിലെ ഷിലോങ്ങും മറ്റ് വേദികൾ. ഇതിൽ കോക്രഹാറിലും ഷില്ലോങ്ങിലും ആദ്യമായാണ് ഡ്യൂറാൻഡ് കപ്പ് എത്തുന്നത്.
കഴിഞ്ഞ തവണ മണിപ്പൂരിലെ ഇംഫാലും വേദിയായിരുന്നു. എന്നാൽ ഇക്കുറി ആഭ്യന്തരസംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ ഒഴിവാക്കുകയായിരുന്നു. ആറ് ഗ്രൂപ്പുകളിൽ നിന്നായി 24 ടീമുകളാണ് ഇക്കുറി ഡ്യൂറാൻഡ് കപ്പിൽ പങ്കെടുക്കുക. അതിൽ ആറ് ഗ്രൂപ്പ് ജേതാക്കളും മികച്ച രണ്ട് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും ക്വാർട്ടറിലേക്ക് മുന്നേറും.
The post ഡ്യൂറാൻഡ് കപ്പ് ഓഗസ്റ്റ് മൂന്ന് മുതൽ; പോരാട്ടങ്ങൾ ആറ് വേദികളിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/WmrLdzp
via IFTTT
0 comentários:
Post a Comment