ഡയറൻഡ കപപ ഓഗസററ മനന മതൽ; പരടടങങൾ ആറ വദകളൽ

ഇന്ത്യൻ ഫു‍ട്ബോൾ സീസണിലെ ആദ്യ പ്രധാന ക്ലബ് ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പ് ഓ​ഗസ്റ്റ് മൂന്നിന് തുടങ്ങും. ദ ടെല​ഗ്രാഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ബം​ഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായാകും ടൂർണമെന്റ് അരങ്ങേറുക. ഒരു മാസം നീളുന്ന ടൂർണമെന്റ് സെംപ്റ്റംബർ മൂന്ന് സമാപിക്കും.

മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ആറ് സ്റ്റേഡിയങ്ങളാണ് ഡ്യൂറാൻഡ് കപ്പിന് ആതിഥേയത്വം വഹിക്കുക. ബം​ഗാളിൽ നിന്ന് സാൾട്ട് ലേക്ക്, കിഷോർ ഭാരതി എന്നീ സ്റ്റേഡിയങ്ങൾ ഉറപ്പായിക്കഴിഞ്ഞു. മൂന്നാമത്തെ സ്റ്റേഡിയമായി ഒന്നുകിൽ നെയ്ഹാതി സ്റ്റേഡിയം അല്ലെങ്കിൽ മോഹൻ ബ​ഗാൻ ​ഗ്രൗണ്ടോ ഉൾപ്പെടുത്താനാണ് സംഘാടകരുടെ നീക്കം. അസമിലെ ​ഗുവാഹത്തി, ക്രോക്കഹാർ എന്നീ ന​ഗരങ്ങളും മേഘാലയയിലെ ഷിലോങ്ങും മറ്റ് വേദികൾ. ഇതിൽ കോക്രഹാറിലും ഷില്ലോങ്ങിലും ആദ്യമായാണ് ഡ്യൂറാൻഡ് കപ്പ് എത്തുന്നത്.

കഴിഞ്ഞ തവണ മണിപ്പൂരിലെ ഇംഫാലും വേദിയായിരുന്നു. എന്നാൽ ഇക്കുറി ആഭ്യന്തരസംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ ഒഴിവാക്കുകയായിരുന്നു. ആറ് ​ഗ്രൂപ്പുകളിൽ നിന്നായി 24 ടീമുകളാണ് ഇക്കുറി ഡ്യൂറാൻഡ് കപ്പിൽ പങ്കെടുക്കുക. അതിൽ ആറ് ​ഗ്രൂപ്പ് ജേതാക്കളും മികച്ച രണ്ട് ​ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും ക്വാർട്ടറിലേക്ക് മുന്നേറും.

The post ഡ്യൂറാൻഡ് കപ്പ് ഓ​ഗസ്റ്റ് മൂന്ന് മുതൽ; പോരാട്ടങ്ങൾ ആറ് വേദികളിൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/WmrLdzp
via IFTTT https://ift.tt/UthMSsJ

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: