നലവൽ ലഭകകനനതനകകൾ അഞച ഇരടട സലറയട ഓഫർ സററ സപപർ തര സദ അറബയയലകക?|VIRALSPORTSONLINE

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സൗദി അറേബ്യൻ ക്ലബ്ബുകൾ തന്നെയാണ്. യൂറോപ്പിലെ പ്രധാനപ്പെട്ട താരങ്ങളെ സൗദി ക്ലബ്ബുകൾ ഇപ്പോൾ റാഞ്ചി തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം തുടക്കം കുറിച്ചത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അദ്ദേഹത്തെ അൽ നസ്ർ സ്വന്തമാക്കിയത്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലി ഒരുപാട് സൂപ്പർതാരങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.മെന്റിയെ സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു.മാത്രമല്ല ബ്രസീലിയൻ സൂപ്പർ താരമായ ഫിർമിനോയെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് അഹ്ലി ഉള്ളത്.ഇതിനൊക്കെ പുറമേ മാഞ്ചസ്റ്റർ സിറ്റിയുടെ മിന്നും താരമായ റിയാദ് മഹ്റസിനെയും ഈ സൗദി ക്ലബ്ബിന് ആവശ്യമുണ്ട്.ദി ഡൈലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായി 2025 വരെയുള്ള കോൺട്രാക്ട് മഹ്രസിന് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ സമ്മറിലായിരുന്നു അദ്ദേഹം ഈ കരാർ പുതുക്കിയത്. നിലവിൽ സിറ്റിയിൽ അദ്ദേഹത്തിന്റെ സാലറി 8.5 മില്യൺ പൗണ്ട് ആണ്.എന്നാൽ അതിന്റെ 5 ഇരട്ടിയോളം വരുന്ന ഒരു സാലറി മഹ്റസിന് വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഈ സൗദി ക്ലബ്ബ് ഉള്ളത്. ഒരു വർഷത്തെ സാലറിയായി കൊണ്ട് 43 മില്യൺ പൗണ്ടാണ് അൽ അഹ്ലി ഓഫർ ചെയ്യുക. ഇതിനുപുറമേ ബോണസുകളും ഉണ്ടാവും. രണ്ട് വർഷത്തെ കോൺട്രാക്ടാണ് അൽ അഹ്ലി വാഗ്ദാനം ചെയ്യുക.

പക്ഷേ താരം ഈ ഓഫർ സ്വീകരിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി വിടുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. കഴിഞ്ഞ സീസണിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിൽ മഹ്റസ് അസംതൃപ്തനാണ്. മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല. സൂപ്പർ താരം ഇൽകെയ് ഗുണ്ടോഗൻ സിറ്റി വിട്ടുകൊണ്ട് കഴിഞ്ഞദിവസമായിരുന്നു എഫ്
സി ബാഴ്സലോണയിലേക്ക് ചേക്കേറിയത്.

The post നിലവിൽ ലഭിക്കുന്നതിനേക്കാൾ അഞ്ച് ഇരട്ടി സാലറിയുടെ ഓഫർ, സിറ്റി സൂപ്പർ താരം സൗദി അറേബ്യയിലേക്കോ? appeared first on Raf Talks.



from Raf Talks https://ift.tt/JXDsfiR
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: