ഒററ രതരയൽ നയമർകക ലഭചചത രണട അവർഡകൾ!|VIRALSPORTSONLINE

ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ 10 വർഷത്തോളമായി ബ്രസീൽ ദേശീയ ടീമിന്റെ കുന്തമുനയായി പ്രവർത്തിച്ചു പോരുന്ന താരമാണ് നെയ്മർ. നെയ്മറെ ചുറ്റിപ്പറ്റി കൊണ്ടുള്ള ഒരു ടീമിനെയായിരുന്നു പരിശീലകർ ബ്രസീലിൽ നിർമ്മിച്ചെടുത്തിരുന്നത്.

ബ്രസീലിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള നെയ്മർ ജൂനിയർക്ക് രണ്ട് പുരസ്കാരങ്ങൾ ഇപ്പോൾ ജന്മനാട്ടിൽ നിന്ന് തന്നെ ലഭിച്ചിട്ടുണ്ട്.ബ്രസീലിയൻ ദേശീയ ടീമിലെ ഏറ്റവും മികച്ച സ്കോറർ,ബ്രസീലിയൻ നാഷണൽ ടീം ഹിസ്റ്ററിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർ എന്നീ പുരസ്കാരങ്ങളാണ് നെയ്മർക്ക് ലഭിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നെയ്മർ ഈ പുരസ്കാരങ്ങൾ കൈപ്പറ്റുകയും ചെയ്തു.

ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വ്യക്തികൾ നെയ്മർ ജൂനിയറും പെലെയുമാണ്. 77 ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി നേടാൻ കഴിഞ്ഞാൽ നെയ്മർ ഈ റെക്കോർഡ് സ്വന്തം പേരിൽ മാത്രമായി കുറിക്കും.ബെസ്റ്റ് സ്കോറർ എന്ന പുരസ്കാരം ഈ ഗോളടി മികവിന് ആണ് ലഭിച്ചിട്ടുള്ളത്.

ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം നെയ്മർ തന്നെയാണ്.അതുകൊണ്ടാണ് നെയ്മർക്ക് ഏറ്റവും മികച്ച പ്ലേ മേക്കർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഏതായാലും നെയ്മറുടെ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാഴ്ച തന്നെയാണ് ഇത്.

The post ഒറ്റ രാത്രിയിൽ നെയ്മർക്ക് ലഭിച്ചത് രണ്ട് അവാർഡുകൾ! appeared first on Raf Talks.



from Raf Talks https://ift.tt/exPATLn
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: